വിജയ്ക്ക്‌ മുത്തം നൽകി മക്കൾ സെൽവൻ; ചിത്രം ആഘോഷമാക്കി ആരാധകർ

സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ് ഒരു ‘ചുംബന ചിത്രം’. സാക്ഷാൽ ദളപതിക്ക് ആരാധകരുടെ പ്രിയപ്പെട്ട മക്കൾ സെൽവൻ കവിളിൽ കൊടുക്കുന്ന സ്നേഹ ചുംബനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റേഴ്സിന്റെ സെറ്റിൽ വച്ചായിരുന്നു വിജയ്യുടെ കവിളത്ത് സ്നേഹ സമ്മാനമെന്നോണം വിജയ് സേതുപതി ചുംബനം നൽകിയത്. മാസ്റ്റേഴ്സിൽ വിജയ്ക്കൊപ്പം സേതുപതിയും അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ വിജയ്യുടെയോ സേതുപതിയുടെയോ കഥാപാത്രങ്ങളെ കുറിച്ചോ വിവരമൊന്നുമില്ലെങ്കിലും പുറത്തു വരുന്ന ചില വാർത്തകൾ പ്രകാരം വിജയ്യുടെ വില്ലൻ ആയിട്ടാണ് വിജയ് സേതുപതി മാസ്റ്റേഴ്സിൽ എത്തുന്നതെന്നാണ്.

 

മാസ്റ്റേഴ്സിന്റെ പാക്ക് അപ്പിനോടനുബന്ധിച്ചായിരുന്നു സേതുപതി  ദളപതിയുടെ കവിളിൽ ചുംബനം കൊടുത്തത്. തന്റെ ആരാധകരോടു പോലും ഇഷ്ടം പ്രകടിപ്പിക്കുമ്പോൾ കവിളിൽ മുത്തം നൽകാറുണ്ട് സേതുപതി. നേരത്തെ ആദായ നികുതി വകുപ്പ് നടത്തിയ വിവാദ റെയ്ഡും വിജയ്‌യെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതുമൊക്കെ തമിഴനാടിനെ മൊത്തത്തിൽ ഇളക്കി മറിച്ചപ്പോൾ വിജയ്ക്ക് പിന്തുണയുമായി എത്തിയ താരങ്ങളിൽ മുന്നിലുണ്ടായിരുന്നു വിജയ് സേതുപതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top