Advertisement

ആടുജീവിതത്തിന് മുൻപ് ചെറിയൊരു ഇടവേള; കുറിപ്പുമായി പൃഥ്വിരാജ്

March 1, 2020
Google News 1 minute Read

പുതിയ ചിത്രമായ ആടുജീവിതത്തിന് വേണ്ടി മേക്ക് ഓവറിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിരാജ്. താടി വളർത്തി മെലിഞ്ഞുണങ്ങിയ രൂപത്തിലായിരിക്കുകയാണ് ചിത്രത്തിന് വേണ്ടി താരം. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതത്തിലെ നജീബാവാൻ വേണ്ടിയാണ് താരത്തിന്റെ ഈ സമർപ്പണം. ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് പോകുന്നതിന് മുൻപ് ആരാധകരോട് സംവദിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ ആരാധകർക്ക് വേണ്ടി താരമെഴുതിയ കുറിപ്പിന്റെ മലയാള പരിഭാഷ വായിക്കാം,

Read Also: സിനിമയിൽ നിന്ന് ‘ഷോർട്ട് ബ്രേക്ക്’ എടുത്ത് പൃഥ്വി; ആടുജീവിതത്തിനായി മൂന്ന് മാസം- കുറിപ്പ്

കഴിഞ്ഞ കുറച്ച് മാസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോൾ എനിക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ അത് മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാൻ എന്നെ സ്വയം ഉന്തിവിടുകയാണ്. ഞാൻ രണ്ട് കാരണങ്ങളാൽ രാജ്യം വിടുന്നു. ഒന്ന്, ഞാൻ എനിക്കായി കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് വിചാരിക്കുന്നു, അതും ഷെഡ്യൂൾ ആരംഭിക്കുന്നതിനുമുമ്പ്. രണ്ട്, എന്റെ മാറ്റത്തിന്‍റെ അവസാന പടി, വെള്ളിത്തിരയില്‍ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു.

അതെ, ഞാൻ ബ്ലെസി ഏട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാൻ എന്നോട് വാഗ്ദാനം ചെയ്തതുപോലെ, ഞാൻ എന്റെ എല്ലാം നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, നിരന്തരം എന്‍റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാൻ എന്നെത്തന്നെ ബോധിപ്പിക്കും. ഈ ഘട്ടത്തിൽ, എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തിൽ. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാൻ വിചാരിക്കുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നിൽ തകർന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും തമ്മിൽ അലിഞ്ഞു ചേരുന്നു. ആടുജീവിതം.

 

pritviraj, aadujeevitham movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here