Advertisement

സംസ്ഥാനത്ത് കൃത്യസമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഇനി ഉണ്ടാകില്ല : മുഖ്യമന്ത്രി

March 1, 2020
Google News 2 minutes Read

കൃത്യസമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സാഹചര്യം സംസ്ഥാനത്ത് ഇനി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 അധ്യായന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് ഘട്ടങ്ങളിയായി ആറ് കോടി രൂപയുടെ പാഠപുസ്തകളാണ് ഈ അധ്യായന വര്‍ഷത്തില്‍ വിതരണം ചെയ്യുക. ഇത്തവണയും കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് തന്നെയാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കുക.

മൂന്ന് കോടി 21 ലക്ഷം പാഠപുസ്തകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയുന്നത്. പാഠപുസ്തകങ്ങളുമായി വിവിധ ജില്ലകളിലേക്ക് പോകുന്ന ലോറികള്‍ മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പുവരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണെമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങള്‍ മാര്‍ച്ച് ആദ്യവാരം മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ചു.

 

Story Highlights:  statewide distribution,  text books,  2020-21 academic year, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here