അബ്രാം വരച്ച ചിത്രം പങ്കുവച്ച് ഷാരൂഖ്; പപ്പയാണ് ചിത്രത്തിൽ നന്നായിരിക്കുന്നതെന്ന് മകൻ

മൂന്ന് മക്കളുടെ അച്ഛനാണ് ബോളിവുഡിന്റെ കിംഗ് ഖാൻ. അതിൽ ഇളയവനായ അബ്രാമിന്റെ ചിത്രങ്ങളും മറ്റും ഷാരൂഖ് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. എല്ലാത്തിനും വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുമുണ്ടാകാറ്. അബ്രാമിന്റെ കുസൃതികളും വിശേഷങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. ഇപ്പോൾ അബ്രാം വരച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകൻ വരച്ച ചിത്രം ഷാരൂഖ് പങ്കുവച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. പപ്പയായ ഷാരൂഖിന്റെയും തന്റെയും ചിത്രമാണ് അബ്രാം വരച്ചിരിക്കുന്നത്. അബ്രാം ആൻഡ് പപ്പാ എന്ന തലക്കെട്ടും നൽകിയിരിക്കുന്നു. ചിത്രം പങ്കുവച്ച താരം ഇങ്ങനെ എഴുതി, ‘ അവൻ വരച്ച ചിത്രത്തിൽ ഞാനാണ് അവനേക്കാൾ നല്ലതായതെന്ന് എന്നോട് അബ്രാം പറഞ്ഞു. കാരണം എന്തെന്നാൽ ഞാൻ ഒരു കാരണവുമില്ലാതെ ചിരിക്കുന്നുണ്ടത്രേ….’ വാത്സല്യം തുളുമ്പുന്ന വാക്കുകളും ചിത്രവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഷാരൂഖിന്റെ മറ്റ് രണ്ട് മക്കൾ സുഹാനാ ഖാനും ആര്യൻ ഖാനുമാണ്. 19 കാരിയാണ് സുഹാന. ആര്യന് 22 വയസും. രണ്ട് പേരും വിദേശത്ത് പഠനത്തിലാണ്. ഇടയ്ക്ക് സുഹാന ചില മാസികകളുടെ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷയായിരുന്നു. ഇവരുടെ എല്ലാം ബോളിവുഡ് അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ.

Read Also: ‘വരനെ ആവശ്യമുണ്ട്’ മേക്കിംഗ് വീഡിയോ പുറത്ത്

വാടക ഗർഭപാത്രത്തിലൂടെയാണ് ഷാരൂഖിനും ഭാര്യ ഗൗരി ഖാനും അബ്രാം പിറന്നത്. 2013ലാണ് അബ്രാമിന്‍റെ ജനനം. ജനിച്ച നാൾ മുതൽ ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഈ കൊച്ചു മിടുക്കൻ.

 

abram khan, sharukh khanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More