സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ് ; കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ബിജെപി- കോണ്‍ഗ്രസ് എംപിമാര്‍ തമ്മില്‍ കൈയാങ്കളി. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എംപിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് ലോക്‌സഭയില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി. രമ്യ ഹരിദാസ് ആരോപിച്ചു. തന്നെ കൈയേറ്റം ചെയ്ത് ആരോപിച്ച് രമ്യ ഹരിദാസ് ലോക്‌സഭ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

സംഭവത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖമൂലം പരാതി നല്‍കി. പിന്നാക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നാണ് രമ്യയുടെ പരാതിയിലെ ചോദ്യം. ബിജെപി എംപി. ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്‌തെന്നാണ് രമ്യ ഹരിദാസിന്റെ പരാതി. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് ബിജെപി- കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം.

 

Story Highlights- BJP MPs have attacked, Ramya Haridas alleged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top