Advertisement

അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും ഇനി മുതൽ 10,000 രൂപ പിഴ നൽകണം

March 2, 2020
Google News 1 minute Read

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് ഉപയോഗിച്ചാൽ 10,000 രൂപ പിഴ നൽകണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ഉപയോക്താവ് പിഴ അടയ്‌ക്കേണ്ടത്‌.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനോ പാൻ കാർഡ് ഐഡി പ്രൂഫായി നൽകിയിട്ടുള്ളവർക്ക് പിഴ ബാധകമാവില്ല.

എന്നാൽ, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പക്ഷം പിഴ ഒടുക്കേണ്ടതായി വരില്ല. പ്രവർത്തനയോഗ്യമല്ലാത്ത പാൻ കാർഡ് കൈവശമുള്ളവർ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടുള്ളതല്ല. നിലവിൽ 50,000 രൂപ മുതലുള്ള എല്ലാ ബാങ്കിംഗ് ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമാണ്. മാർച്ച് 31 ആണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ആദാനികുതി വകുപ്പിന്റെ  വെബ്‌സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന ബന്ധിപ്പിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here