ഫയര്‍മാന്‍, പൊലീസ് പരീക്ഷകള്‍ മലയാളത്തില്‍

ഫയര്‍മാന്‍, സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷകള്‍ പിഎസ്‌സി മലയാളത്തില്‍ നടത്തും. ഫയര്‍മാന്‍ തസ്തികയിലേക്ക് ഏപ്രിലിലോ, മേയിലോ പരീക്ഷ ആയിരിക്കും പരീക്ഷ നടക്കുക. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ ജൂണിലോ, ജൂലൈയിലോ നടത്തും. ചോദ്യപേപ്പര്‍ മലയാളത്തിലാവുമ്പോഴും സിലബസില്‍ മാറ്റം ഉണ്ടാവില്ല.

കേരള നവോത്ഥാനം, ആനുകാലിക സംഭവങ്ങള്‍, പൊതുവിജ്ഞാനം എന്നിവയില്‍ നിന്ന് 60 ചോദ്യങ്ങളും ഗണിതം, മാനസിക ശേഷി പരിശോധന, ജനറല്‍ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ നിന്ന് 20 ചോദ്യങ്ങള്‍ വീതവും അടങ്ങുന്നതാണ് ഈ പരീക്ഷകളുടെ സിലബസ്. പ്ലസ് ടു അടിസ്ഥാന യോഗ്യതയായി നടത്തുന്ന മുപ്പതോളം പരീക്ഷകള്‍ക്കും ചോദ്യം മലയാളത്തിലായിരിക്കും.

Story Highlights: KERALA PSC,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top