ഇലക്ട്രിക് വിപ്ലവത്തില്‍ തരംഗമാവാന്‍ ഐക്യൂബ്

തമിഴ്‌നാട്ടിലെ ഹൊസൂര്‍ പഌന്റില്‍ സമ്പൂര്‍ണമായി ടിവിഎസ് നിര്‍മിച്ചെടുത്ത പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ വില 1.15 ലക്ഷം രൂപ. ഐക്യൂബിന്റെ ബംഗളൂരു എക്‌സ്‌ഷോറൂം വിലയാണിത.് ടിവിഎസ് ഏകദേശം രണ്ട് കൊല്ലം എടുത്താണ് ഐക്യൂബിനെ നിര്‍മിച്ചെടുത്തത്. ചെറിയ ചില ഭാഗങ്ങള്‍ വിദേശത്ത് നിന്ന് കടംകൊണ്ടിട്ടുണ്ട്. എല്‍ജിയുടെ ലിഥിയം അയോണ്‍ ബാറ്ററി സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. ബോഷില്‍ നിന്ന് ഡി.സി മോട്ടോറും കടം കൊണ്ടതൊഴിച്ചാല്‍ മറ്റെല്ലാ ഭാഗങ്ങളും ടിവിഎസ് തന്നെ ഒരുക്കിയതാണ്.

രൂപകല്പനയിലും പ്രകടനത്തിലും ഇന്ന് നിരത്തില്‍ മറ്റെത് സ്‌കൂട്ടറിനെയും തോല്‍പിക്കും
ഐക്യൂബ് ഇലക്ട്രിക്. ടിവിഎസിന്റെ സ്മാര്‍ട്ട് എക്‌സ് കണക്ട് ആപ്പ് ഉപയോഗിച്ച്, സ്‌കൂട്ടറിന്റെ സ്‌ക്രീനും ഫോണുമായി ബന്ധിപ്പിക്കാം. ബ്‌ളൂടൂത്ത് കണക്ടിവിറ്റിയുമുള്ള ടിഎഫ്ടി സ്‌ക്രീനില്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലര്‍ട്ടുകള്‍, ബാറ്ററി ചാര്‍ജ്, ചാര്‍ജിംഗ് സ്റ്രാറ്റസ് തുടങ്ങിയവ കാണാം.

എക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളാണ് ഐക്യൂബിനുള്ളത്. 78 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. സ്‌പോര്‍ട്ട് മോഡില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ മികച്ച റൈഡിംഗ് ആസ്വാദനം ഐക്യൂബ് പകരും. എക്കോ മോഡില്‍ വേഗതാ പരിധി മണിക്കൂറില്‍ 45 കിലോമീറ്ററാണ്. ഇത്, ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ സഹായിക്കും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്രര്‍ വേഗം കൈവരിക്കാന്‍ ഐക്യൂബിന് 4.2 സെക്കന്‍ഡ് മാത്രമേ വേണ്ടു.

വീടുകളില്‍ ചാര്‍ജ് ചെയ്യാവുന്ന, പരമ്പരാഗത 10എ പവര്‍ സോക്കറ്ര് ഉപയോഗിച്ചാണ് ബാറ്രറി ചാര്‍ജ് ചെയ്യേണ്ടത്. അഞ്ച് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജില്‍ 75 കിലോമീറ്രര്‍ വരെ ഐക്യൂബ് ഓടും. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഭാവിയില്‍ ടിവിഎസ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്.

Story Highlights- new electric scooter iQube

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top