പാലാരിവട്ടം അഴിമതി കേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ്

പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം പാലാരിവട്ടം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും.

Story Highlights: palarivattom bridge, v k ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top