നിർഭയ കേസ്; പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി; പ്രതികളുടെ വധശിക്ഷ നീളാൻ സാധ്യത

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതികളിൽ ഒരാളായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചു. നാളെ രാവിലെയായിരുന്നു വധ ശിക്ഷ നടപ്പിലാക്കേണ്ടിയിരുന്നത്. ഇന്ന് രാവിലെ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിയുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ചേബറിൽ ഹർജി പരിഗണിച്ചത് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു.
Read Also: നിർഭയ കേസ്; പവൻ കുമാർ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി
വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് കുമാറും നൽകിയ ഹർജി പട്യാല ഹൗസ് കോടതിയും തള്ളി. പിന്നാലെ ദയാ ഹർജി നൽകിയ വിവരം കോടതിയെ അറിയിച്ചു. അഭിഭാഷകൻ എപി സിംഗാണ് കോടതിയെ വിവരമറിയിച്ചത്. ശേഷം രണ്ട് മണിക്ക് ഹാജരാകാൻ കോടതി അഭിഭാഷകനോട് നിർദേശിച്ചു.
ദയാ ഹർജി പരിഗണിക്കവേ വധ ശിക്ഷ നടപ്പാക്കരുത് എന്നാണ് ചട്ടം. എന്നാൽ അവസാന ഘട്ടത്തിൽ നൽകിയ ഹർജി പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. നടപ്പാക്കുന്നതിന് തലേന്ന് ഉച്ചയ്ക്ക് ശേഷം നൽകുന്ന ദയാ ഹർജി വധ ശിക്ഷ നടപ്പാക്കാൻ തടസമല്ലെന്നാണ് ജയിൽ ചട്ടം. മറ്റ് മൂന്ന് പേരുടെയും ദയാ ഹർജിയും തിരുത്തൽ ഹർജിയും നേരത്തെ തന്നെ തള്ളിയതാണ്. എന്നാൽ അക്ഷയ് കുമാർ വീണ്ടും ദയാ ഹർജി നൽകിയിട്ടുണ്ട്.
2012 ഡിസംബർ 16നാണ്, ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ജ്യോതി സിംഗ് എന്ന നിർഭയ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വർഷങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരെ തൂക്കിക്കൊല്ലാൻ കോടതി ഉത്തരവിടുകയായിരുന്നു.
pawan guptas curative petition against death penalty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here