അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പീറ്റ് ബുട്ടിജീജ് പിന്മാറി

അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ നിന്ന് പിൻമാറി പീറ്റ് ബുട്ടിജീജ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ നിർണയിക്കാനായി നാളെ 14 സംസ്ഥാനങ്ങളിൽ നിർണായക വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബുട്ടിജീജിന്റെ പിന്മാറ്റം.

ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ അമേരിക്കകാരെ ഒറ്റക്കെട്ടായി നിർത്തുക എന്നതായിരുന്നു എല്ലായ്പ്പോഴും തന്റെ ലക്ഷ്യം. പാർട്ടിയെയും രാജ്യത്തെയും ഒരുമിച്ച് നിർത്താൻ സഹായിക്കുന്നതിനായാണ് താൻ പിൻമാറുന്നതെന്നും പീറ്റ് ബുട്ടിജീജ് പറഞ്ഞു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായി ആവുന്നതെല്ലാം ചെയ്യുമെന്ന് പീറ്റ് ബുട്ടിജീജ് കൂട്ടിച്ചേർത്തു.

ഫെബ്രുവരി മൂന്നിന് നടന്ന ലോവ കോക്കസിൽ പീറ്റ് ബുട്ടിജീജ് അപ്രതീക്ഷമായി നേരിയ ജയം നേടിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് ആ ജയം ആവർത്തിക്കാനായില്ല. ശനിയാഴ്ച നടന്ന സൗത്ത് കരോലിന പ്രൈമറിയിൽ നാലാമത് എത്താനെ ബുട്ടിജീജിന് കഴിഞ്ഞിരുന്നുള്ളൂ. മുപ്പത്തെട്ടുകാരനായ പീറ്റ് ബുട്ടിജീജ് പ്രധാനപ്പെട്ട ഒരു പാർട്ടിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്ന ആദ്യ സ്വവർഗാനുരാഗിയായിരുന്നു.

Story highlight: Pete Butejeej

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top