Advertisement

രോഗം വരാതിരിക്കാൻ സുവിശേഷ യോഗം: പങ്കെടുത്തവരിൽ 9000 പേർക്കും കൊറോണ ലക്ഷണങ്ങൾ; പാസ്റ്റർക്കെതിരെ കേസ്

March 2, 2020
Google News 2 minutes Read

രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 230000 പേരിൽ 9000 പേർക്കും കൊറോണ ബാധ ലക്ഷണങ്ങൾ. ഇതേത്തുടർന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ കേസെടുത്തു. വൈറസ് ബാധ പടർത്തിയെന്ന് കാട്ടിയാണ് കേസ്.

സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും. യേശുവിനെ നേരിൽ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ലീ മാനെയും പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരിൽ കണ്ട തൻ്റെ സമ്മേളനത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ലെന്നും ലീ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ലീ മാൻ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടന്നത്. ലീ ദെയ്ഗുവിൽ നടന്ന സമ്മേളനത്തിൽ ആകെ സംബന്ധിച്ചത് 230000 പേർ ആയിരുന്നു. ഇതിൽ 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ സമ്മേളനമാണെന്ന് കണ്ടെത്തി. തുടർന്നാണ് പാസ്റ്റർക്കെതിരെ നടപടിയെടുത്തത്.

ഇതുവരെ ദക്ഷിണ കൊറിയയിൽ കോവിഡ്-19 ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേർ ചികിത്സയിലാണ്. ഇവരിൽ പാതിയും ലീ മാൻ ഹീയുടെ അനുയായികളാണെന്ന് അധികൃതർ അറിയിച്ചു.

Story Highlights: Shincheonji founder pastor Lee Man-hee tested for coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here