Advertisement

ഇന്ത്യക്കെതിരായ ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കൻ ടീമിൽ ഡുപ്ലെസി തിരിച്ചെത്തി

March 2, 2020
Google News 2 minutes Read

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ മുൻ നായകൻ ഫാഫ് ഡുപ്ലെസി തിരിച്ചെത്തി. 15 അംഗ ടീമിലാണ് ഡുപ്ലെസി ഉൾപ്പെട്ടത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡികോക്ക് ആണ് ടീമിനെ നയിക്കുക. യുവതാരങ്ങൾ അടങ്ങിയ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓസീസിനെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറിയ ജന്നമൻ മലന് ടീമിൽ ഇടം ലഭിച്ചില്ല. എന്നാൽ മലനൊപ്പം അരങ്ങേറി 48 റൺസടിച്ച കെയിൻ വെറെയ്ൻ ടീമിൽ കളിക്കും. ടെംബ ബാവുമ, ലുതോ സിംപാല, റസി വാൻ ഡർ ഡസൻ, ജോൺ-ജോൺ സ്മട്സ്, ജോർജ് ലിൻഡെ തുടങ്ങിയ യുവതാരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ദക്ഷിണാഫ്രിക്ക പുതിയ തലമുറയെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

മൂന്ന് എകദിനങ്ങൾക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുക. മാർച്ച് 12ന് ധരംശാലയിൽ വച്ച് ആരംഭിക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നടക്കും.

ന്യൂസീലൻഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിൻ്റെ നായകത്വത്തിനു കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

Story Highlights: South Africa team announced for india odi series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here