ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് ആമി ക്ലൊബുച്ചര്‍ പിന്‍മാറി

അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് ആമി ക്ലൊബുച്ചര്‍ പിന്‍മാറി. പീറ്റ് ബുട്ടിജീജ് പിന്‍മാറിയതിന് പിന്നാലെയാണ് ആമിയുടെയും പിന്‍മാറ്റം. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ പിന്തുണയ്ക്കുമെന്ന് ആമി ക്ലൊബുച്ചര്‍ അറിയിച്ചിട്ടുണ്ട്.

പ്രചാരണത്തില്‍ തീരെ നിറം മങ്ങിപ്പോയ ആമി ക്ലൊബുച്ചര്‍ക്ക് ശനിയാഴ്ച നടന്ന സൗത്ത് കരോലിന പ്രൈമറിയില്‍ ആറാമതെത്താനെ കഴിഞ്ഞിരുന്നുള്ളൂ. ഇതേത്തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തീരുമാനിച്ചത്.

ആമി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഡാലസ്, ടെക്സസ് എന്നിവിടങ്ങളിലെ ജോ ബൈഡന്റെ റാലിയില്‍ ആമി ക്ലൊബുച്ചര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ പീറ്റ് ബുട്ടിജീജും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ബുട്ടിജീജും ജോ ബൈഡനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

Story Highlights- Amy Klobuchar, withdrew from presidential candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top