ഗ്രൂപ്പ് തർക്കം രൂക്ഷമാകുന്നു; ബിജെപി സംസ്ഥാന പുനഃസംഘടനയിൽ ഇടപെട്ട് ആർഎസ്എസ്

ബിജെപി സംസ്ഥാന പുനഃസംഘടനയിൽ ഇടപെട്ട് ആർഎസ്എസ്. ഗ്രൂപ്പ് തർക്കം രൂക്ഷമായതിനെത്തുടർന്നാണ് നീക്കം. കൃഷ്ണദാസ് പക്ഷ നേതാക്കളെ കൂടി ഉൾപ്പെടുത്തി പട്ടിക പ്രഖ്യാപിക്കാൻ ആർഎസ്എസ് നിർദേശം നൽകിയിട്ടുണ്ട്.

ജനറൽ സെക്രട്ടറി, സെക്രട്ടറി, വൈസ്പ്രസിഡന്റ്, ട്രഷറർ എന്നിങ്ങനെ 21 സംസ്ഥാന ഭാരവാഹികളെയാണ് തെരഞ്ഞെടുക്കേണ്ടത്. പുനഃസംഘടനയിൽ വിട്ട് നിൽക്കാൻ മുതിർന്ന നേതാക്കൾ തീരുമാനിച്ചതോടെയാണ് ആർഎസ്എസ് ഇടപെടൽ. ആർഎസ്എസ് ഇടപെട്ട് നടന്ന ചർച്ചകൾക്കൊടുവിൽ എംടി രമേശ് ജനറൽ സെക്രട്ടറിയായി തുടരാൻ ധാരണയായിട്ടുണ്ട്.

എന്നാൽ, എഎൻ രാധാകൃഷ്ണന്റെ കാര്യത്തിൽ തീരുമാനം ഇനിയും വന്നിട്ടില്ല. വൈസ്പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും എഎൻ രാധാകൃഷ്ണൻ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ശോഭാ സുരേന്ദ്രൻ സംസ്ഥാന ചുമതലയിലേക്കില്ലെന്ന് ആർഎസ്എസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും സമഗ്രമായ അഴിച്ചു പണിയുണ്ടാകുമെന്നും പാർട്ടി ദേശീയ അധ്യക്ഷനുമായി ഇക്കാര്യങ്ങൾ സംസാരിച്ചതായും കെ സുരേന്ദ്രരനും വ്യക്തമാക്കി.

അതേസമയം, മണ്ഡലം, ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നു. സംഘടനാ സെക്രട്ടറിമാരായ എം ഗണേശൻ, സുഭാഷ് തുടങ്ങിയവരുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന്റൈ താൽപര്യം കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ്. ഇതിനിടെ വി മുരളീധരപക്ഷത്തിന് തന്നെയാകും പുനഃസംഘടനയിൽ മേൽക്കൈ എന്ന് വ്യക്തമായിട്ടുണ്ട്.

Story highlight: BJP,RSSനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More