മുത്തൂറ്റ് തൊഴിൽ തർക്കം; പരിഹാര ചർച്ച വീണ്ടും പരാജയത്തിൽ

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ വിളിച്ച ചർച്ച വീണ്ടും പരാജയപ്പെട്ടു. പിരിച്ചുവിട്ട സിഐടിയു പ്രവർത്തകരെ തിരിച്ചെടുക്കാൻ ആകില്ലെന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തതോടെ ആണ് ചർച്ച പരാജയപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ലേബർ കമ്മീഷണർക്ക്
മുത്തൂറ്റ് മാനേജ്‌മെന്റ് കത്ത് നൽകി.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ആയിരുന്നു ചർച്ച. മാനേജ്‌മെന്റ് കോടതി നിർദേശം പോലും അട്ടിമറിക്കുകയാണെന്നും സമരം ശക്തമാക്കുമെന്നും സിഐടിയു നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി ഈ മാസം 9ന് മുത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ചു നടത്താനും സിഐടിയു തീരുമാനിച്ചു.

എന്നാൽ, പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുമെന്നും എംഡി അടക്കമുള്ളവരോട് 19ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുമെന്നും ലേബർ കമ്മീഷണർ തൊഴിലാളി നേതാക്കളെ അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരം 4 തവണയാണ് ഒത്തുതീർപ്പ് ചർച്ച നടന്നത്.

Story highlight: Muthoot, labour dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top