പ്രണയത്തിനു മുന്നിൽ തളർച്ചയും തളർന്നു; പ്രണവിന് കൂട്ടായി ഇനി മുതൽ ഷഹാനയുടെ നിറഞ്ഞ സ്‌നേഹമുണ്ട്

ശാരീരിക അവസ്ഥകളെ തോൽപിച്ച പ്രണയമെന്നോ, ഷഹാനയുടെ പ്രണയത്തിനു മുന്നിൽ പ്രണവിന്റെ ശാരീരിക തളർച്ചയും തളർന്നു പോയെന്നോ… എങ്ങനെ വേണമെങ്കിലും ഈ പ്രണയത്തെ വിളിക്കാം…

Posted by Sàçhin S on Tuesday, March 3, 2020

ഇരിങ്ങാലക്കുട സ്വദേശികളായ പ്രണവിന്റെയും ഷഹാനയുടെയും വിവാഹം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. എതിർപ്പുകളെ അവഗണിച്ച് ഷഹാന തന്റെ പ്രണയത്തിൽ ഉറച്ചു നിന്നു. ആറ് വർഷം മുൻപുണ്ടായ ഒരു ആക്‌സിഡന്റിലാണ് പ്രണവിന് നെഞ്ചിനു താഴേക്ക് ചലന ശേഷി നഷ്ടപ്പെടുന്നത്. മകനെ പൊന്നു പോലെ നോക്കുന്ന അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നെ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾക്കും ഒപ്പം ഇനി നെഞ്ച് നിറയെ സ്‌നേഹവുമായി ഷഹാനയും….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top