Advertisement

കൊറോണ: ഒളിമ്പിക്സ് മാറ്റിവച്ചേക്കുമോ?

March 4, 2020
Google News 1 minute Read

കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്‌സ് മാറ്റിവച്ചേക്കാൻ സാധ്യതയെന്ന് ജപ്പാൻ ഒളിമ്പിക്സ് മന്ത്രി. ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്.

എന്നാൽ, ഒളിമ്പിക്‌സ് മാറ്റിവച്ചേക്കുമെന്ന് തരത്തിലുള്ള സൂചന ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോയാണ് ഉന്നയിച്ചത്.  അതേസമയം, ഒളിമ്പിക്സിന്റെ നടത്തിപ്പിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളുമായി തങ്ങൾ മുന്നോട്ട് പോവുകയാണെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു. ഒളിമ്പിക്സ് തടസപ്പെടുമോ എന്നതിൽ മുൻ ധാരണയില്ല. ജൂണിൽ അന്തിമതീരുമാനമെടുക്കുമെന്ന് ബാക്ക് വ്യക്തമാക്കി. ഈ വർഷം നടന്നില്ലെങ്കിൽ ടോക്യോയ്ക്ക് ഒളിമ്പിക്‌സ് നടത്താനുള്ള ആതിഥേയാവകാശം നഷ്ടപ്പെട്ടേക്കാമെന്നാണ് ഹാഷിമോട്ടോ പറഞ്ഞത്.

ടോക്യോ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 90,161 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ മാരത്തോൺ മത്സരത്തിനായുള്ള 203 കോടി രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ഒളിമ്പിക്‌സ് മുന്നിൽ കണ്ട് സ്പോൺസർ, മീഡിയ, ഇൻഷുറൻസ്, ടൂറിസം മേഖലകളിലായി വൻനിക്ഷേപം നടത്തിയവരുണ്ട്. 2013 മുതൽ 2018 വരെ ഒളിമ്പിക്സിനായി ജപ്പാൻ സർക്കാർ 66,000 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. സംപ്രേഷണാവകാശം നേടിയ ചാനൽ ഇതിനോടകം 7000 കോടിയോളം രൂപയുടെ കരാറുണ്ടാക്കിയിട്ടുണ്ട്.

ഒളിമ്പിക്‌സ് ഉപേക്ഷിക്കുന്ന പക്ഷം ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെയും ഇത് ബാധിക്കും. 16,000 കോടിയോളം രൂപയുടെ വരുമാനമാണ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത്.

Story highlight: jappan olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here