Advertisement

കൊവിഡ് 19; ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

March 4, 2020
Google News 1 minute Read

കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. രോഗബാധ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം 93,217 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളത്. മരണം 3,218 ആയി. അതേസമയം ചൈനയില്‍ പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

119 പുതിയ കേസുകള്‍ മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയിലെ രോഗികളുടെ എണ്ണം 80,271 ആയി. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിലെ മരണനിരക്ക് 92 ആയി. രോഗികളുടെ എണ്ണം 2336 ആയി ഉയര്‍ന്നു. രോഗം പടരുന്നത് തടയാന്‍ 54,000 തടവുകാരെ ഇറാന്‍ മോചിപ്പിച്ചു. കൊവിഡ് 19 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്യന്‍ രാജ്യമായ ഇറ്റലിയില്‍ രോഗികളുടെ എണ്ണം 2263 ആയി.

79 പേരാണ് വൈറസ് ബാധയെതുടര്‍ന്ന് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. അമേരിക്കയിലെ മരണനിരക്ക് ഒന്‍പത് ആയി. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 147 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കുവൈത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. യുഎഇയിലെ സ്‌കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. അതേസമയം കൊവിഡ് ഭീതിയെതുടര്‍ന്ന് ജൂലൈ 24 ന് ആരംഭിക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വക്താവ് മാര്‍ക്ക് ആഡംസ് അറിയിച്ചു.

Story Highlights: coronavirus, Corona virus infection,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here