പെരുമ്പാവൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം ; ലോറി ഡ്രൈവര്‍ മരിച്ചു

പെരുമ്പാവൂര്‍ എംസി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്‌നാട്, ഇറോഡ് സത്യമംഗലം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

അപകടത്തില്‍ ഇരുപതോളം ബസ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കുകള്‍ ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ വാഴക്കുല ഇറക്കി തിരിച്ച് വരുകയായിരുന്ന ലോറിയും കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.

 

Story Highlights- Lorry and KSRTC bus collide,  Perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top