പത്താം ക്ലാസ് പരീക്ഷയ്ക്ക് ‘കട്ട് പീസ്’ വിതരണം; ദൃശ്യങ്ങൾ പുറത്ത്

പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിൽ നിന്നാണ് വീഡിയോ.

അകത്തിരുന്ന് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി ഉത്തരങ്ങൾ എഴുതിയ തുണ്ട് കടലാസുകൾ എത്തിക്കാൻ യുവാക്കൾ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ ആണ് പുറത്തുവിട്ടിരിക്കുന്നത്. മഹാഗാവുണിലെ സില പരിഷദ് സ്‌കൂളിലാണ് സംഭവം. മതിലിന് ഉയരമില്ലാത്തതും പണി പൂർത്തിയാകാത്തതും കാരണം ഇത്തരം പ്രശ്‌നങ്ങൾ തുടർക്കഥയാണെന്ന് യവാത്മൽ മഹാഗൗണിലെ എക്‌സാം സെന്റർ കൺട്രോളർ എഎസ് ചൗധരി പറഞ്ഞു.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതികരണവുമായി എക്‌സാം കൺട്രോളർ രംഗത്തെത്തിയത്. സ്‌കൂളിൽ കൃത്യമായും സുതാര്യമായുമാണ് പരീക്ഷകൾ നടക്കുന്നതെന്ന് കൺട്രോളർ പറയുന്നു.

Story Highlights- exam, cheating

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top