Advertisement

നിർഭയ കേസ്; പ്രതി പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

March 4, 2020
Google News 1 minute Read

നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഡൽഹി സർക്കാറിന്റെ ശുപാർശയ്ക്ക് പിന്നാലെയാണ് രാഷ്ട്രപതിയുടെ നടപടി. ഇതോടെ പ്രതികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചു.

വധശിക്ഷ നടപ്പാക്കാനുള്ള പുതിയ ദിവസം നിശ്ചയിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർഭയയുടെ കുടുംബം. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ ജീവപര്യന്തമാക്കണമെന്നുമാവശ്യപ്പെട്ട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ചത്. മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് മാർച്ച് 3-നായിരുന്നു.

Story highlight: Nirbhaya case, pavankumar,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here