കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ മരിച്ച യാത്രക്കാരന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ മരിച്ച യാത്രക്കാരന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മൃതദേഹ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടക്കുക. രാവിലെ ഒമ്പതുമണിയോടെ ബന്ധുക്കൾ എത്തിയതിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തും.

കിഴക്കേക്കോട്ടയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സുരേന്ദ്രൻ കുഴഞ്ഞു വീണത്. പൊലീസ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാൻ കഴിഞ്ഞില്ല. പ്രധാന റോഡുകളിലെല്ലാം കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ടിരുന്നതിനാൽ ആശുപത്രിയിൽ എത്തിക്കുന്നതിനും തടസം നേരിട്ടു.

അതേസമയം, മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് ബുധനാഴ്ച ഗതാഗത മന്ത്രിക്ക് കൈമാറും. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും നടപടികളിലേക്ക് കടക്കുക.

Story highlight: KSRTC,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top