Advertisement

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തടയാനാകില്ലെന്ന് കളക്ടര്‍

March 5, 2020
Google News 1 minute Read

ചങ്ങനാശേരി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തടയാനാകില്ലെന്ന് കോട്ടയം കളക്ടര്‍ സുധീര്‍ ബാബു. അന്തേവാസികളുടെ പുനരധിവാസംകൂടി പരിഗണിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി അംഗീകാരം റദ്ദാക്കിയിരുന്നെങ്കിലും, പുതിയ അപേക്ഷ നല്‍കിയതിനാല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം കേള്‍ക്കാന്‍ ഒരാഴ്ച്ചയ്ക്കകം ഹിയറിംഗ് നടത്തും.

എഡിഎം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ആയിരുന്നു കളക്ടറുടെ പ്രതികരണം. 2019 ല്‍ മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ സ്ഥാപനം വീണ്ടും അപേക്ഷ നല്‍കിയിരുന്നു. ഇത് പത്ത് ദിവസത്തിനകം നിരാകരിക്കാത്തതിനാല്‍ ആശുപത്രിയുടെ നിലവിലെ പ്രവര്‍ത്തനത്തിന് തടസമില്ല.

പൂട്ടാന്‍ തീരുമാനിച്ചാല്‍ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വരും. നിലവില്‍ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, നടപടികളിലേക്ക് കടക്കുന്നത് ഹിയറിംഗിന് ശേഷമായിരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. എട്ട് വര്‍ഷത്തിനിടെ നടന്ന 33 മരണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights- Changanacherry puthujeevan Mental Health Center,  collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here