ഗോള്‍ഡന്‍ സ്റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ഈലം

ഗോള്‍ഡന്‍ സ്റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടി ഈലം. ഹോളിവുഡിലെ പ്രശസ്തമായ ടിസിഎല്‍ ചൈനീസ് തിയറ്ററില്‍ ആയിരുന്നു ഫെസ്റ്റിവല്‍ നടന്നത്. ഗോള്‍ഡന്‍ സ്റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒഫീഷ്യല്‍ എന്‍ട്രി ആണ് ഈലം. ആദ്യമായാണ് ഹോളിവുഡിലെ ചരിത്ര പ്രസിദ്ധമായ ചൈനീസ് തിയറ്ററില്‍ ഒരു മലയാള ചിത്രം പ്രദര്‍ശിപ്പിച്ചത്.
എഴുത്തുകാരനായ വിനോദ് കൃഷ്ണ ആണ് ഈലം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടു വനിതകള്‍ ആണ് നിര്‍മാണം. നേരത്തെ പോര്‍ട്ടോറിക്കോയിലെ ബായമോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാര്‍ഡും ഈലം നേടിയിരുന്നു. വിനോദ് കൃഷ്ണയുടെ തന്നെ ഈലം എന്ന പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകള്‍ ഈ ചിത്രത്തിന്റെ പിറകിലുണ്ട്. ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര എന്നിവരാണ് നിര്‍മാതാക്കള്‍.
ഒരു ബാറില്‍ ആണ് കഥ നടക്കുന്നത്. ഗ്രീന്‍ കളര്‍ സൈക്കോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ആണ് മറ്റൊരു ഹൈലൈറ്റ്. തമ്പി ആന്റണി, പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോഷന്‍ എന്‍ ജി, കവിത നായര്‍, ജോസ് കുട്ടി മഠത്തില്‍ വിനയന്‍ ജി എസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുണ്‍ ഭാസ്‌കരനാണ് ക്യാമറ.
Story Highlights: film festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here