Advertisement

കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാരെ നിയമിച്ചു

March 5, 2020
Google News 1 minute Read

കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാരെ നിയമിച്ചു. മൂന്ന് അഭിഭാഷകരേയും ഒരു ജില്ലാ ജഡ്ജിയേയുമാണ് ഇന്നലെ നിയമിച്ചത്. അഭിഭാഷകരായ ടി ആർ രവി, ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ്, കോഴിക്കോട് ജില്ലാ ജഡ്ജി എം ആർ അനിത എന്നിവരാണ് പുതിയ ജഡ്ജിമാർ.

ഹൈക്കോടതി അഭിഭാഷകനായ ടി ആർ രവി 1989 ലാണ് പ്രാക്ടീസ് ആരംഭിച്ചത്. സീനിയർ ഗവ. പ്ലീഡറും സ്പെഷൽ ഗവ. പ്ലീഡറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ടി തോമസിന്റെ മകനാണ് ബെച്ചു കുര്യൻ തോമസ്. ഭരണഘടന, ആർബിട്രേഷൻ, സിവിൽ, ക്രിമിനൽ, സർവീസ്, മാരിടൈം തുടങ്ങിയ നിയമ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എറണാകുളം ലോ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ എൽഎൽബി. പൂർത്തിയാക്കിയ ഗോപിനാഥ് മേനോൻ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1999ൽ എൽഎൽഎം നേടി. 2018ൽ 46-ാം വയസിലാണ് ഹൈക്കോടതി സീനിയർ അഭിഭാഷക പദവി ലഭിച്ചത്. കൊച്ചി അഡീഷണൽ മുൻസിഫ് പദവി വഹിച്ചിട്ടുള്ള എം ആർ അനിത 2016 ഒക്ടോബർ മുതൽ കോഴിക്കോട് ജില്ലാ ജഡ്ജിയാണ്.

story highlights- highcourt of kerala, new judges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here