കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് സമർപ്പിക്കും

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെക്കുറിച്ചുള്ള ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഗതാഗത മന്ത്രിക്ക് സമർപ്പിക്കും. യൂണിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക. കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ ആർടിഒയും നടപടി തുടങ്ങി. .

കെഎസ്ആർടിസി മിന്നൽ പണിമുടക്കും അതിനെ തുടർന്ന് ഒരാൾ കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്ത സംഭവത്തിൽ വിവിധ തലത്തിലുള്ള അന്വേഷണം തുടരുകയാണ്. ഇത് സംബസിച്ച കളക്ടറുടെ പ്രാഥമിക റിപ്പോർട്ടാണ് ഇന്ന് ഗതാഗത മന്ത്രിക്ക് സമർപ്പിക്കുന്നത്. കെഎസ്ആർടിസി യൂണിയൻ പ്രതിനിധികളുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും കളക്ടർ റിപ്പോർട്ട് നൽകുക. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ നടപടി എടുക്കുക.

അതേസമയം കെഎസ്ആർടി സമരത്തിൽ ഡ്രൈവർമാർക്കെതിരെ ആർടിഒ പ്രാഥമിക റിപ്പോർട്ട് നൽകി. ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും ഗ്യാരേജിൽ കിടന്ന ബസുകൾ വഴിയിൽ കൊണ്ടിട്ടത് മനഃപൂർവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർമാരുടെ ലൈസൻസ് വിവരങ്ങൾ നൽകാനും ആർടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവർമാരുടെ നടപടി പൊതുജനങ്ങൾക്ക് മാർഗതടസമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണെന്ന് റിപ്പോർട്ടിലുണ്ട്. റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസിനെതിരേയും നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

story highlights- KSRTC, strike, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top