നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് കേസിലെ പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ. അന്വേഷണത്തിന്റ ഭാഗമായി ആവശ്യപ്പെട്ടിട്ടും സഹകരിക്കാത്തവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ പലതും ക്രൈംബ്രാഞ്ച് നൽകിയില്ലെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ വ്യക്തമാക്കി.
രാജ് കുമാറിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് ആവശ്യമായ രേഖകളും തെളിവുകളും കമ്മീഷന് ലഭിച്ചിട്ടുണ്ട്. റീ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആദ്യം ലഭിക്കാത്ത 23 അധിക കണ്ടെത്തലുകൾ ഉണ്ട്. കമ്മീഷന്റെ അന്വേഷണ പരിധിയിൽപെടുന്ന കാര്യങ്ങളെക്കുറിച്ച് ആവശ്യമായ രേഖകൾ ശേഖരിച്ച് കഴിഞ്ഞതായും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
പ്രതികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്മീഷന് മുമ്പിൽ ഇതുവരെ ഹാജരായിട്ടില്ല 31 സിറ്റിംഗുകൾ കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കി. 57 രേഖകൾ തെളിവായി സ്വീകരിച്ചിട്ടുണ്ട്. 54 സാക്ഷികളെ വിസ്തരിച്ചു. സമയത്ത് തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയും. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ഇതുവരെ ആരും കമ്മീഷന് നൽകിയിട്ടില്ലെന്നും തൊടുപുഴയിൽ സിറ്റിംഗിനായി എത്തിയ ജസറ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
Story highlight: Nedumkandam custody death, Justice Narayana Kurup Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here