Advertisement

വിദ്യാർത്ഥിയുടെ ആത്മഹത്യ; കോളജിനോട് വിശദീകരണം തേടുമെന്ന് കാലിക്കറ്റ് സർവകലാശാല

March 5, 2020
Google News 1 minute Read

കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി ജസ്പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല കോളജിനോട് വിശദീകരണം തേടും. വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്നും വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവകലാശാലയുടെ നീക്കം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കോളജിനോട് റിപ്പോർട്ട് തേടാൻ സർവകലാശാല തയാറായത്. ശനിയാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും വിസി പറഞ്ഞു.

Read Also: കോഴിക്കോട് ബിരുദ വിദ്യാർത്ഥിയുടെ ആത്മഹത്യ; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

അതേ സമയം, മരണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എബിവിപിയും യുവമോർച്ചയും നടത്തിയ മാർച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ കാമ്പസ് ഫ്രണ്ടും പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോളജിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രിൻസിപ്പലിനും കോളജ് അധികൃതർക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യയ്ക്ക് കാരണം പരീക്ഷയെഴുതാൻ അനുവദിക്കാത്തതാണെന്നും, പ്രിൻസിപ്പൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണമെന്നും ജസ്പ്രീതിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അറ്റൻഡൻസ് കുറവ് പരിഹരിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയിട്ടും പ്രിൻസിപ്പൽ പരിഗണിച്ചില്ലെന്നായിരുന്നു ജസ്പ്രീത് സിംഗിന്റെ കുടുംബാംഗങ്ങളുടെ പരാതി. മകന്റെ ആത്മഹത്യക്ക് കാരണം കോളജിന്റെ ധിക്കാരപരമായ സമീപനമാണെന്ന് പിതാവ് മൻമോഹൻ സിംഗ് പറഞ്ഞു.

 

suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here