‘രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹവാല ഇടപാടുമായി ബന്ധം’; രവി പൂജാരിയുടെ മൊഴി തള്ളാതെ ടോമിൻ തച്ചങ്കരി

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ രവി പൂജാരിയുടെ മൊഴി തള്ളാതെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി. കേരള പൊലീസിലെ ഉന്നതരായ രണ്ട് ഉദ്യോഗസ്ഥരുമായി ഹവാല ഇടപാടുണ്ടായിരുന്നുവെന്ന് രവി പൂജാരി വെളിപ്പെടുത്തിയെന്ന സൂചനയാണ് തച്ചങ്കരി നൽകിയത്. 2010ലും 2013ലും നടന്ന വെടിവയ്പിൽ ഈ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. ശരിയായ രീതിയിലുള്ള അന്വേഷണം നടത്തുമെന്നും തച്ചങ്കരി പറഞ്ഞു.
തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസുകാരുമായി ബന്ധപ്പെട്ട ഇടപാടിനെ കുറിച്ച് രവി പൂജാരി വെളിപ്പെടുത്തിയത്. ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് രണ്ട് ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയെന്ന് രവി പൂജാരി പറഞ്ഞതായാണ് വിവരം.
നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. രവി പൂജാരിയെ കേരളത്തിലേയ്ക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here