വനിതാ ടി- 20 ലോകകപ്പ്; ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും

വനിതാ ടി-20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഓസ്‌ട്രേലിയ ഫൈനലില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് എടുത്തത്. മഴ കളി തടസപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 13 ഓവറില്‍ 98 റണ്‍സാക്കി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ 13 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എടുക്കാനെ ദക്ഷിണാഫ്രിക്കായുള്ളു.

ഇതോടെ എട്ടിന് മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മഴയെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഇന്ത്യക്ക് ഗുണമായത്.

Story Highlights: Womens T-20 World Cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top