പാർലമെന്റിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ലോക്‌സഭയ്ക്ക് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. കറുത്ത ബാഡ്ജ് അണിഞ്ഞാണ് രാഹുൽ ഗാന്ധിയും എംപിമാരും പ്രതിഷേധിച്ചത്. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കമുള്ള ഏഴ് കോൺഗ്രസ് പ്രതിനിധികളെ കഴിഞ്ഞ ദിവസം സസ്‌പെഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ നടപടി മാറ്റണമെന്നും ഡൽഹി കലാപത്തിൽ ചർച്ച വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് സസ്‌പെൻഷൻ തീരുമാനമെന്നും പ്രതിഷേധക്കാർ. കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന കോൺഗ്രസ് ഉന്നതാധികാര സമിതി സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

Read Also: ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ

12 മണി വരെ ലോക് സഭ നിർത്തി വച്ചിരിക്കുകയായിരുന്നു. ഹോളിക്ക് ശേഷം കലാപം ചർച്ചക്കെടുക്കാമെന്നാണ് കേന്ദ്ര നിലപാട്. പക്ഷേ വിഷയം വേഗം തന്നെ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞു. അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സഭ പ്രക്ഷുബ്ധമാകുമെന്നാണ് വിവരം.

കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ ഉൾപ്പെടെ ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. മാണിക്ക ടാഗൂർ, ഗൗരവ് ഗോഗൊയ്, ഗുർജിത് സിംഗ്, ബെന്നി ബെഹ്നാൻ, ടി എൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സഭയിൽ ബഹളമുണ്ടാക്കിയതിന് ലോക്‌സഭാ സ്പീക്കറുടേതാണ് നടപടി. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെൻഷൻ.

 

protest, congress, parliament

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top