Advertisement

കൊറോണ; ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്നവരെ നിരീക്ഷിക്കാന്‍ കാസര്‍ഗോഡ് ജില്ലാതല പ്രതിരോധ സമിതി

March 6, 2020
Google News 1 minute Read

വിദേശ രാജ്യങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ളവരെ നിരീക്ഷിക്കാന്‍ കാസര്‍ഗോഡ്് ജില്ലാതല പ്രതിരോധ സമിതി തീരുമാനിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരെയും പ്രത്യേകം നിരീക്ഷിക്കും. ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരുമടങ്ങുന്ന ജാഗ്രതാ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി.

അറബ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പട്ട സാഹചര്യത്തിലാണ് ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങിവരുന്നവരെ നിരീക്ഷിക്കുന്നത്. കാസര്‍ഗോട്ടെ ജനസംഖ്യയുടെ പത്ത് ശതമാനവും പ്രവാസികളാണ്. പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിരീക്ഷണം നടത്തുന്നതിനും ജാഗ്രതാ സമിതികളെ നിയോഗിച്ചു.

വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തിലും നിരീക്ഷണം ശക്തമാക്കും. ഇതിനായി ജില്ലയിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും പൊലീസ് പരിശോധനകള്‍ നടത്തും. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും ജില്ലയിലേക്ക് സഞ്ചാരികള്‍ എത്തിയാല്‍ ഉടന്‍ ആ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇറാന്‍ ഇറ്റലി, ചൈന, ഹോങ്കോംഗ് തുടങ്ങിയ വൈറസ് ബാധ പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നുമുള്ള പഠന യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി.

Story Highlights: coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here