Advertisement

ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവായി

March 6, 2020
Google News 1 minute Read

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആദ്യ ചടങ്ങായ ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവായി. മുൻനിരയിൽ ഓടാനായി നറുക്കിട്ടെടുത്ത അഞ്ച് ആനകളിൽ ഒന്നാമനയാണ് ഗോപികണ്ണൻ നേട്ടം ആവർത്തിച്ചത്.

25 ആനകൾ പങ്കെടുത്ത ആനയോട്ടത്തിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് ആനകളാണ് മുൻനിരയിൽ ഓടിയത് ചെന്താമരാക്ഷൻ, നന്ദൻ, നന്ദിനി, കണ്ണൻ എന്നിവരാണ് മറ്റ് നാല് ആനകൾ. ആദ്യഘട്ടത്തിൽ തന്നെ ഗോപീകണ്ണൻ മുന്നിലായിരുന്നു.

ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ച ഉടനെ ആനക്ക് അണിയാനുള്ള കുടമണികളുമായി പാപ്പാൻമാർ മജ്ജുളയാലിനു സമീപം ഓടിയെത്തി. തുടർന്ന് ആനകളെ കുടമണി അണിയിച്ച ശേഷം മൂന്നുവട്ടം ശംഖു വിളിച്ചതോടെയാണ് ആനകൾ ഓട്ടം ആരംഭിച്ചത്. പിന്നാലെ മറ്റ് ആനകളും ഓടി ആദ്യം ക്ഷേത്ര ഗോപുരം കടന്നെത്തിയ ഗോപീകണ്ണനെ വിജയിയായി പ്രഖ്യാപിച്ചു.

ഇത് എട്ടാം തവണയാണ് ഗോപീ കണ്ണൻ ഈ നേട്ടം ആവർത്തിക്കുന്നത്. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇനി ഈ ഗോപീകണ്ണൻ ആയിരിക്കും ഗുരുവായൂരപ്പന്റെ തിടമ്പേറ്റുക. കൂടെ ഓടിയ ചെന്താമരക്ഷൻ രണ്ടാം സ്ഥാനവും കണ്ണൻ മൂന്നാംസ്ഥാനവും നേടി.

Story highlight: gopi kannan, guruvayoor aanayottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here