വിസ്മയം നിറച്ച് അഞ്ച് ഭാഷകളിൽ മരക്കാർ ട്രെയ്‌ലര്‍; വീഡിയോ കാണാം

വിസ്മയം നിറച്ച് അഞ്ച് ഭാഷകളിൽ മോഹൻലാലിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ട്രെയിലർ പുറത്തു വിട്ടിട്ടുണ്ട്.

മലയാളത്തിലുള്ള ട്രെയിലർ വേർഷൻ മോഹൻലാൽ റിലീസ് ചെയ്തപ്പോൾ അക്ഷയ് കുമാർ ഹിന്ദിയിലും സൂര്യ തമിഴിലും മറ്റു ഭാഷകളിൽ ചിരഞ്ജീവി, രാം ചരൺ, യഷ് എന്നിവരും ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.

പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എ ക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 26ന് പ്രദർശനത്തിനെത്തും.

Story highlight: marakkar arabikkadalilnte simham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top