നിര്‍ഭയകേസ് ; വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കവുമായി പ്രതി വീണ്ടും രംഗത്ത്

വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കവുമായി നിര്‍ഭയകേസ് പ്രതി വീണ്ടും രംഗത്ത്. പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കാന്‍ അനുമതിയാവശ്യപ്പെട്ട് മുകേഷ് സിംഗ് സുപ്രിംകോടതിയെ സമീപിച്ചു. തൊഴില്‍ മര്യാദ ലംഘിച്ചതിന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വൃന്ദാ ഗ്രോവര്‍ നിര്‍ബന്ധിച്ച് വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയെന്നാണ് മുകേഷ് സിംഗിന്റെ ആരോപണം. നാല് പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്നലെ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

 

Story Highlights- Nirbhaya case,  accused  delay the execution

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top