ഭാരവാഹി പട്ടിക ; ബിജെപിക്കുള്ളില്‍ അതൃപ്തി പുകയുന്നു

സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി പുകയുന്നു. പത്താം തിയതിയിലെ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന വക്താവ് എംഎസ് കുമാര്‍ വ്യക്തമാക്കി. ഭാരവാഹി പ്രഖ്യാപനത്തില്‍ തന്നെ തഴഞ്ഞതിലുള്ള അതൃപ്തി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.
വി മുരളീധര വിരുദ്ധ ചേരിയിലെ കൂടുതല്‍ നേതാക്കള്‍ വിട്ട് നില്‍ക്കാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച സംസ്ഥാന ഭാരവാഹി പട്ടികയില്‍ വി മുരളീധര പക്ഷം പിടിമുറുക്കിയതില്‍ എതിര്‍ചേരി കടുത്ത അതൃപ്തിയിലാണ്. ഇതിനിടെ വി മുരളീധര വിരുദ്ധ ചേരിയിലെ കൂടുതല്‍ നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള സാധ്യതയുണ്ട്. പാര്‍ട്ടിയിലെ നിര്‍ണായക പദവിയിലിരുന്ന എന്‍എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും പുതിയ പട്ടിക അനുസരിച്ച് താരതമ്യേന അപ്രസക്തമായ വൈസ് പ്രസിഡന്റ് പദവിയിലാണ്. എംടി രമേശാകട്ടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തന്നെ തുടരുമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. കൃഷ്ണദാസ് വിഭാഗം പിടിച്ചെടുത്ത ജില്ലാക്കമ്മിറ്റികളില്‍ ജില്ലാ പ്രസിഡന്റിന് താഴെ സ്വന്തം ഗ്രൂപ്പില്‍പ്പെട്ടവരെ ജനറല്‍ സെക്രട്ടറിമാരായി മുരളീധര പക്ഷം നിയമിച്ചതും തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. അതേസമയം ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നിര്‍ദേശാനുസരണം തയാറാക്കപ്പെട്ട പട്ടികയില്‍ ഇനിയൊരു തിരുത്തല്‍ ഉണ്ടാകില്ലെന്നത് വി. മുരളീധര വിരുദ്ധ ചേരിക്ക് തിരിച്ചടിയാണ്.
Story Highlights- Dissatisfaction, BJP KERALA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here