പുതുജീവൻ ട്രസ്റ്റിന് എതിരെ നടപടി വേണമെന്ന് ആക്ഷൻ കൗൺസിൽ

എട്ട് വർഷത്തിനിടെ 33 അന്തേവാസികൾ മരിച്ച ചങ്ങനാശ്ശേരി പുതുജീവൻ ട്രസ്റ്റ് മാനസികാരോഗ്യ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരം ശക്തമാക്കി. ലൈസൻസും, മെൻറൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരവും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം ഉടൻ അടച്ചുപൂട്ടാൻ ആകില്ലെന്ന കളക്ടറുടെ പ്രതികരണത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. കേന്ദ്രത്തിലെ അന്തേവാസികളുട പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്ത ശേഷമായിരിക്കും അത്തരത്തിലുള്ള നടപടികളിലേക്ക് കടക്കുകയെന്നും കളക്ടർ പറയുന്നു.

Read Also: അഗതി മന്ദിരത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം; ഉന്നതതല അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം തുടർച്ചയായി അന്തേവാസികൾ മരിച്ച ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സാനിറ്ററി സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് തീരുമാനിച്ചിരുന്നു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമായി ചേർന്ന് പായിപ്പാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2012 മുതലുള്ള സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് എഡിഎം ഉടൻ കളക്ടർക്ക് കൈമാറും.

പകർച്ച വ്യാധികൾക്ക് കാരണമാകും വിധം കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തുറസായ സ്ഥലത്തേക്ക് ഒഴുക്കിയാണ് പുതുജീവൻ മാനസിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്. സ്ഥാപനം അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ ഇന്ന് പായിപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

2012 ൽ ട്രസ്റ്റിന് ലഭിച്ച ലൈസൻസ് ദുരുപയോഗം ചെയ്താണ് പുതുജീവന്റെ പ്രവർത്തനമെന്നും, നടപടി ഉണ്ടാകാത്തതിന് പിന്നിൽ അഴിമതിയാണെന്നും ആരോപണമുയർന്നു. തുടർന്ന് നടന്ന പഞ്ചായത്ത് കമ്മറ്റിക്ക് ശേഷം, ആരോഗ്യ പ്രവർത്തകർ പുതുജീവൻ കോമ്പൗണ്ടിൽ പരിശോധന നടത്തി. മാലിന്യസംസ്‌കരണ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനമായത്. തുടർച്ചയായി മൂന്ന് അന്തേവാസികൾ മരിച്ചതിനെത്തുടർന്ന് എഡിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, എട്ട് വർഷത്തിന് 33 മരണങ്ങൾ ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാകളക്ടർക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജില്ലാ ഭരണകൂടത്തിന്റെ തുടർനടപടികൾ.

 

changanassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top