മികച്ച ലോകനേതാവായി സിഖ് ഭരണാധികാരി മഹാരാജാ രഞ്ജിത്ത് സിംഗ് തെരഞ്ഞെടുക്കപ്പെട്ടു

മികച്ച ലോകനേതാവായി സിഖ് ഭരണാധികാരി മഹാരാജാ രഞ്ജിത്ത് സിംഗിനെ തെരഞ്ഞെടുത്തു. ബിബിസി വേൾഡ് ഹിസ്റ്ററി മാഗസിൻ നടത്തിയ വോട്ടിങ്ങിലാണ് 19-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഭറമാധികാരിയായിരുന്ന മഹാരാജാ രഞ്ജിത്ത് സിംഗിന്റെ പേര് നിർദേശിച്ചത്.

വായനക്കാർക്കിടയിൽ നടത്തിയ വോട്ടിംഗിൽ 38% വോട്ടാണ് മഹാരാജാ രഞ്ജിത്ത് സിംഗിനു ലഭിച്ചത്. ആഫ്രിക്കൻ സ്വാതന്ത്ര്യസമര സേനാനി അമിൽകർ കബ്രാളിനാണ് രണ്ടാം സ്ഥാനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന് മൂന്നാം സ്ഥാനവും മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രാഹം ലിങ്കണിന് നാലാം സ്ഥാനവുമാണുള്ളത്.

ലോക ഭരണാധികാരികളുടെ പട്ടികയിൽ പ്രസിദ്ധമല്ല മഹാരാജ രഞ്ജിത്ത് സിംഗിന്റെ പേര് എങ്കിലും അദ്ദേഹം 19-ാം നൂറ്റാണ്ടിൽ അദ്ദേഹം ആവിഷ്‌കരിച്ച ആശയങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഗുണകരമാണെന്നും ഇതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തെ മികച്ച ലോക നേതാവ് എന്ന പദവിയിലേക്ക് എത്തിച്ചതെന്ന് ബിബിസി വേൾഡ് ഹിസ്റ്ററി മാഗസിൻ എഡിറ്റർ മാറ്റ് എൽട്ടൻ അഭിപ്രായപ്പെട്ടു.

സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവ് ആയിരുന്ന മഹാരാജ രഞ്ജിത്ത് സിംഗ് പഞ്ചാബിന്റെ സിംഹം എന്നാണറിയപ്പെട്ടിരുന്നത്.

Story highlight: Sikh ruler Maharaja Ranjit Singh, best world leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top