കേരള പ്രീമിയർ ലീഗ്: വിജയകിരീടം ചൂടി ബ്ലാസ്‌റ്റേഴ്‌സ്

കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. അഞ്ചിനെതിരെ ആറ് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്.

ഗോകുലം കേരളയെ സമനിലയിൽ തളച്ച് പെനാൽറ്റി ഷൂട്ടിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. 22 ആം മിനിറ്റ്, 44 ആം മിനിറ്റ്, 62 ആം മിനിറ്റ് തുടങ്ങിയവയിൽ മികച്ച ഗോളുകൾ പിറന്നു. മികച്ച കളി പുറത്തെടുത്ത ഗോകുലം പൊരുതി തോറ്റുവെന്ന് വേണം വിലയിരുത്താൻ.

സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സാറ്റ് തിരൂരുമായാണ് മത്സരിച്ചത്. സെമിഫൈനലിൽ കേരള പൊലീസിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചാണ് ഗോകുലം ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പ് തലത്തിൽ എട്ട് മത്സരത്തിൽ ആറ് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഗോകുലം സെമിഫൈനലിൽ എത്തിയത്.

ഗോകുലം കേരള എഫ്‌സി റിസേർവ് ടീം ഇതുവരെ ഏഴ് ടൂർണമെന്റുകൾ ഈ സീസണിൽ കളിച്ചിട്ടുണ്ട്. അതിൽ നാല് ടൂർണമെന്റുകളിൽ ഫൈനലിൽ എത്തുകയും രണ്ടു എണ്ണത്തിൽ കപ്പ് അടിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് മാസമായി ആറോളം വിവിധ സ്റ്റേഡിയങ്ങളിൽ നടന്ന കെപിഎലിൽ രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് മാറ്റുരച്ചത്.

Story Highlights Gokulam Kerala FC vs Kerala Blasters, Kerala Premier League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top