പ്രളയ ഫണ്ട് തട്ടിപ്പ് ; പരാതിക്കാരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

സിപിഐഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ പരാതിക്കാരനെതിരെ സിപിഐഎം. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതിനിടെ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികളായ മൂന്ന് സിപിഐഎം നേതാക്കളെ പാര്‍ട്ടി പുറത്താക്കി.
കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചു രംഗത്ത് വന്നത്. സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് നടന്നത് എന്നാണ് ഗിരീഷ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നത്.
കേസില്‍ മൂന്നാം പ്രതിയും തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എംഎം അന്‍വറിന് സഹകരണ ബാങ്കില്‍ നിന്ന് പണം കൈമാറാന്‍ സമ്മര്‍ദം ചെലുത്തിയത് സക്കീര്‍ ഹുസൈനാണെന്നും പരാതിയില്‍ പറയുന്നു. തൊട്ടുപിന്നാലെയാണ് ഗിരീഷ് ബാബുവിനെതിരെ പരാതിയുമായി സക്കിര്‍ ഹുസൈന്‍ കമ്മീഷണറെ സമീപിച്ചത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുളള നീക്കമാണിതെന്ന് സക്കീര്‍ ഹുസൈന്‍ ആരോപിക്കുന്നു.
Story Highlights- Flood fund fraud CPIM against petitioner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here