ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാരിന്റെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന കടമറ്റത്ത് കത്തനാർ ആയി ജയസൂര്യ എത്തുന്ന ‘കടമറ്റത്ത് കത്തനാർ’ സിനിമയുടെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലൻ. ബിഗ് ബജറ്റ് ചിത്രമായ കടമറ്റത്ത് കത്തനാർ 75 കോടി രൂപ മുതൽ മുടക്കിലാണ് നിർമിക്കുന്നത്.
മാന്ത്രികനായ വൈദികൻ എന്ന നിലയിൽ ഏറെ പ്രശസ്തനായ കത്തനാരുടെ ഒട്ടേറെ കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി കത്തനാരെ സിനിമയിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കത്തനാരെ വലിയ കാൻവാസിൽ അവതരിപ്പിക്കുന്ന സിനിമ ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്.
Read Also: കത്തനാരായി ജയസൂര്യ; ആശംസ അറിയിച്ച് പൃഥ്വിരാജ്; ടീസർ കാണാം
ത്രിമാന രൂപത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്നതായിരിക്കും. ഉയർന്ന സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വളരെ വ്യത്യസ്തമായ ആവിഷ്‌കാരമാവും സിനിമയുടേത്. ഇന്ത്യയിൽ തന്നെ ആദ്യമായി വെർച്ച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമാണ് കടമറ്റത്ത് കത്തനാർ.
ആർ രാമാനന്ദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിന്റെ ഫലമാണ്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ , ജോ ആൻഡ് ദ ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസ് ആണ് സംവിധാനം.
jayasurya, kadamattath kathanar movie
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.