Advertisement

മാധ്യമങ്ങൾക്ക് മൂക്ക് കയറിടൽ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമം: കേരളാ ടെലിവിഷൻ ഫെഡറേഷൻ

March 7, 2020
Google News 1 minute Read

ഏഷ്യാനെറ്റ്, മീഡിയാ വൺ ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിയിൽ കേരളാ ടെലിവിഷൻ ഫെഡറേഷൻ (കെടിഎഫ്) ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നാക്രമണമായി ഈ നടപടിയെ ടെലിവിഷൻ ഫെഡറേഷൻ വിലയിരുത്തി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്ക് മൂക്ക് കയറിടാനുള്ള നടപടി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ എന്ന് കെടിഎഫ് അഭിപ്രായപ്പെട്ടു.

Read Also: ചാനൽ വിലക്ക്; പ്രധാനമന്ത്രിക്ക് ആശങ്ക; തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

മാധ്യമങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചൊൽപ്പടിക്ക് നിർത്താനുള്ള ഭരണകൂട നീക്കങ്ങളെ എക്കാലത്തും എതിർത്ത് തോൽപ്പിച്ച പാരമ്പര്യമാണ് ഇന്ത്യൻ ജനതയ്ക്കും മാധ്യമ ലോകത്തിനുമുള്ളത്. സത്യസന്ധമായ വാർത്തകൾ പുറത്തുവരുന്നത് തടയാനുള്ള ഭരണകൂട നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോൽപ്പിക്കാൻ മാധ്യമ ലോകം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസ്താവിച്ചു.

അതേസമയം, രണ്ട് മലയാളം ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി പറഞ്ഞു. ചാനലുകളെ വിലക്കിയതായി അറഞ്ഞയുടൻ പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. ഓഫീസിലെത്തിയാൽ ഉടൻ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പൂനെയിൽ മാധ്യമങ്ങളോടാണ് മന്ത്രിയുടെ പ്രതികരണം.

 

kerala television federation, media ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here