Advertisement

പെഹ്‌ലുഹാൻ ആൾക്കൂട്ട ആക്രമണം; പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി

March 7, 2020
1 minute Read

പശുക്കളെ കടത്തിയെന്നാരോപിച്ച് ക്ഷീരകർഷകനായ പെഹ്‌ലുഹാനെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി. രാജസ്ഥാൻ ആൽവാറിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ ഉടൻ വിധി പറയും.

2017ലാണ് കാലിക്കടത്ത് ആരോപിച്ച് ക്ഷീരകർഷകനായ പെഹ്‌ലുഖാനെ ആൾക്കൂട്ടം ആക്രമിച്ചത്. രാജസ്ഥാനിലെ അൽവാർ ജില്ലയിൽവച്ചായിരുന്നു ആക്രമണം. ആശുപത്രിയിൽ ചികിത്സയ്ക്കിടെ പെഹ്‌ലുഖാൻ മരിച്ചു. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിസിഐടിയും കേസ് അന്വേഷിച്ചു.

read also: പെഹ്‌ലുഖാൻ നിങ്ങൾക്ക് നീതി അവർ മനപൂർവം നിഷേധിച്ചതാണ്

പെഹ്‌ലുഖാൻ പേരുപറഞ്ഞ ആറുപേരെയും സിബിസിഐഡി കുറ്റവിമുക്തരാക്കി. വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വേറെ ഒമ്പതുപേർക്കെതിരെ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. അതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. 2019 ഓഗസ്റ്റിൽ സംശയത്തിന്റെ ആനുകൂല്യം നൽകി ആറ് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top