ഇന്ന് വേണാട് എക്‌സ്പ്രസിന്റെ സാരഥ്യം വനിതാ ജീവനക്കാര്‍ക്ക്

ഇന്ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട വേണാട് എക്‌സ്പ്രസ് പൂര്‍ണമായും നിന്ത്രിച്ചത് വനിതാ ജീവനക്കാര്‍. വനിതാ ദിനത്തിനോട് അനുബന്ധിച്ചാണ് ട്രെയിന്റെ നിയന്ത്രണം വനിതകള്‍ ഏറ്റെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിച്ചത്.

ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാം വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്‌നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിച്ചത് വനിതകളായിരുന്നു. ഇതിന് പുറമെ റെയില്‍വേ സംരക്ഷണ സേനയിലെ വനിതാ ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കിയത്.

 

Story Highlights- Venad Express train, controlled by women, #SheInspiresUs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top