കൊറോണ; കെഎസ്ആർടിസി ജീവനക്കാർക്ക് മാസ്‌കും കയ്യുറയും നൽകും

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മാസ്‌കും കയ്യുറയും നൽകും. ആരോഗ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അടിയന്തര സാഹചര്യം നേരിടാൻ പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളിലെ ജീവനക്കാർക്കും മറ്റ് ജില്ലകളിൽ നിന്നുള്ള ബസ് ജീവനക്കാർക്കും അതത് ഡിപ്പോയിലെ കണ്ടിജൻസി ഫണ്ടിൽ നിന്ന് രോഗപ്രതിരോധത്തിന് ആവശ്യമായ സാധനങ്ങൾ നൽകും. കെഎസ്ആർടിസി സിഎംജി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

read also: ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

പത്തനംതിട്ടയിൽ കൊറോണ സ്ഥീരികരിച്ചവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചത്. റാന്നി സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

story highlights- corona, ksrtc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top