ജോളിക്ക് വേണ്ടി ആളൂർ കോടതിയിൽ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൂട്ടത്തായി കേസിൽ ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു. മുൻ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ബി എ ആളൂർ കോടതിയിൽ ഹാജരായി.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിൽ വിശദ പരിശോധനയ്ക്ക് അയയ്ക്കും. ടോം തോമസ്, അന്നമ്മ തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിശദപരിശോധനയ്ക്ക് അയയ്ക്കുന്നത്. സിലിയുടേയും റോയ് തോമസിന്റേയും ശരീരത്തിൽ നിന്ന് മാത്രമാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടുതൽ തെളിവ് ശേഖരിക്കുന്നതിനാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top