നൈജീരിയയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

നൈജീരിയയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നൈജീരിയയില്‍ ഇതുവരെ ആകെ രണ്ട് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനുമായി ബന്ധപ്പെട്ട നൈജീരിയന്‍ പൗരനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ മന്ത്രി ഡോ ഇ ഒസാഗിയേ ഒഹാനിറേയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച വ്യക്തിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എമര്‍ജന്‍സി സംഘത്തെ നിയമിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story Highlights- covid 19, corona virus, Nigeria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here