വിദ്യാർത്ഥിയുടെ ആത്മഹത്യ; സർവകലാശാല ഹിയറിംഗ് പൂർത്തിയായി

മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല പരാതി പരിഹാര സെൽ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഹിയറിംഗ് പൂർത്തിയായി. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. കോളജ് അധികൃതരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമിതി മൊഴിയെടുത്തു.
Read Also: വിദ്യാർത്ഥിയുടെ ആത്മഹത്യ; മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പളിനെതിരെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ
കോളജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ്, ഡിപാർട്ട്‌മെന്റ് മേധാവി, ക്ലാസ് ടീച്ചർ എന്നിവരിൽ നിന്ന് സമിതി വെവേറെ മൊഴിയെടുത്തു. വിശദാംശങ്ങൾ കോളജ് അധികൃതർ രേഖാമൂലം സമിതിയെ അറിയിച്ചു. എക്കണോമിക്‌സ് പഠന വിഭാഗത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ഹാജർ കുറഞ്ഞു പോയ സംഭവം പ്രത്യേകം പരിശോധിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം കെ കെ ഹനീഫ പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയ വിദ്യാർത്ഥികളിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തി. പരാതിയിൽ വിദ്യാർത്ഥികൾ ഉറച്ച് നിന്നു. നാലംഗ സിൻഡിക്കേറ്റ് ഉപസമിതി ജസ്പ്രീതിന്റെ രക്ഷിതാക്കളെ സന്ദർശിക്കും. വിസിക്ക് നൽകുന്ന അന്വേഷണ റിപ്പോർട്ട്, സിൻഡിക്കേറ്റ് യോഗത്തിലും ചർച്ച ചെയ്യും.
കഴിഞ്ഞ ദിവസം, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ജസ്പ്രീത് സിംഗിന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നൽകിയിരുന്നു. അധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. പരാതി അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കുടുംബം. ജസ്പ്രീത് സിംഗിന്റെ പിതാവും സഹോദരിമാരുമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. അധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്താനായി ഇടപെടണമെന്ന് കുടുംബം ഗവർണറോട് അഭ്യർത്ഥിച്ചു.
suicide, students suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here