ആലപ്പുഴ പൂച്ചാക്കലിലെ അപകടം; കാറോടിച്ച ആൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്

ആലപ്പുഴ പൂച്ചാക്കലിലെ അപകടം കാറോടിച്ചയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്. അപകട സമയം പൂച്ചാക്കൽ സ്വദേശി മനോജും ഇതര സംസ്ഥാന തൊഴിലാളിയായ ഒരാളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഇരുവർത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അതേസമയം, അപകടത്തിൽ പരുക്കേറ്റ അനഘ എന്ന വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഖി, ചന്ദന, അർച്ചന എന്നീ കുട്ടികളുടെ തുടയെല്ലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ആദ്യം ഇടിയേറ്റ അനീഷിന്റെയും മകന്റെയും ആരോഗ്യനില തൃപ്തികരമാണ്.
ആറ് പേരെ ഇടിച്ചു തെറിപ്പിച്ച കാർ മരത്തിലിടിച്ചാണ് നിന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top